Monday, February 26, 2024

പ്രതിരോധത്തിലും ആശ്വാസം : ISO നേടുന്ന ജില്ലയിലെ ആദ്യത്തെ സർക്കാർ ഓഫീസ്.

പ്രതിരോധത്തിലും ആശ്വാസം :ISO നേടുന്ന ജില്ലയിലെ ആദ്യത്തെ സർക്കാർ ഓഫീസ്.
അഭിമാനകരമായ ഇ നേട്ടം കൈവരിച്ചിരിക്കുന്നത് കോട്ടയം പഞ്ചായത്ത്‌ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസാണ്. കോവിഡ് 19 എന്ന മഹാമാരിക്കെതിരെ പോരാടുമ്പോഴും ജില്ലക്ക് സന്തോഷിക്കാവുന്ന നേട്ടമാണിത്.
ഓരോ വ്യക്തിക്കും ഗുണമേന്മ എന്ന വാക്കിനോട് അതിയായ ഒരു താല്പര്യം ഉണ്ടാവും. വാങ്ങുന്ന സാധനങ്ങളിൽ മാത്രമല്ല വ്യക്തികൾ ഗുണനിലവാരം പ്രതീഷിക്കുന്നത്, നമുക്ക് ലഭിക്കുന്ന ഏതൊരു സേവനത്തിനും നാം ഗുണനിലവാരം ആഗ്രഹിക്കാറുണ്ട്. അത് ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നതും എന്നാൽ പലപ്പോഴും ലഭിക്കാത്തതും സർക്കാർ ഓഫീസികളിൽ നിന്നാണ്. എന്നാൽ ഇത് സാധ്യമാക്കിയിരിക്കുകയാണ് പരിമിതമായ സൗകര്യങ്ങളിൽ നിന്നുകൊണ്ട് ഡി.ഡി.പി ഓഫീസ്.
കോട്ടയം പഞ്ചായത്ത്‌ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ ഇത്തരത്തിൽ സേവനങ്ങൾ കഴിഞ്ഞ 3-4 വര്ഷങ്ങളായി നൽകി വരുന്നുണ്ടെങ്കിലും ഗുണമേന്മയുടെ അന്താരാഷ്രട്ര സൂചികയായ ISO 9001-2015സർട്ടിഫിക്കേഷൻ ലഭിക്കുമ്പോൾ മറ്റു സർക്കാർ ഓഫീസികൾക്കു മാതൃകയാവുകയാണ് ഡി.ഡി.പി ഓഫീസ് കോട്ടയം.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img