Monday, February 26, 2024

പൊലീസ് ജീപ്പില്‍ യുവതിയുമായി കറക്കം, സര്‍ക്കിള്‍ ഇന്‍സ്പക്ടറെ സസ്പെന്‍ഡ് ചെയ്തു.

പൊലീസ് ജീപ്പില്‍ യുവതിയുമായി കറങ്ങിയ കണ്ണൂര്‍ കരികോട്ടക്കരി സ്റ്റേഷനിലെ സര്‍ക്കിള്‍ ഇന്‍സ്പക്ടറെ സസ്പെന്‍ഡ് ചെയ്തു. കൂടെയുണ്ടായിരുന്ന ഡ്രൈവറെ സ്ഥലം മാറ്റി. കരിക്കോട്ടക്കരി സിഐ സിആര്‍ സിനുവിനെയാണ് സസ്‌പെന്‍‌ഡ് ചെയ്തത്. ഡ്രൈവര്‍ ഷബീറിനെ കണ്ണൂര്‍ എആര്‍ ക്യാമ്ബിലേക്ക് സ്ഥലം മാറ്റി.പ്രാഥമിക അന്വേഷണത്തില്‍ കഴമ്ബുണ്ടെന്ന് കണ്ടതിനെ തുടര്‍ന്ന് അന്വേഷണ വിധേയമായി സിഐയെ സസ്‌പെന്‍ഡ് ചെയ്യുകയായിരുുന്നു.

ഇരിട്ടിക്കടുത്തുള്ള യുവതിയുമൊത്ത് എറണാകുളം സ്വദേശിയായ സിഐ പൊലീസ് ജീപ്പില്‍ കറങ്ങിയെന്ന പരാതിയെത്തുടര്‍ന്നാണ് നടപടി. ജില്ലാ പൊലീസ് മേധാവിക്ക് വാട്സ് ആപ്പില്‍ കിട്ടിയ പരാതി ഡിസിആര്‍ബി ഡിവൈഎസ്പി അന്വേഷിച്ച്‌ റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു. കണ്ണൂർ  അഡിഷണൽ എസ്പി പ്രജീഷ് തോട്ടത്തിലാണ് തുടർ അന്വേഷണം നടത്തുന്നത് .

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img