Monday, February 26, 2024

പുരി രഥോത്സവം വിലക്കി സുപ്രിംകോടതി.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇക്കൊല്ലത്തെ പുരി രഥോത്സവം വിലക്കി സുപ്രിംകോടതി ഉത്തരവ്. ഒരു വർഷത്തേക്ക് ഒഡിഷയിൽ ഒരിടത്തും രഥയാത്ര നടത്തരുതെന്നും ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു. പൗരന്മാരുടെ ആരോഗ്യവും സുരക്ഷയും കരുതിയാണ് നടപടിയെന്ന് ചീഫ് ജസ്റ്റിസ് കൂട്ടിച്ചേർത്തു. ഇന്ത്യയിൽ കൊവിഡ് രോഗികളുടെ എണ്ണം ദിനം പ്രതി കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് കോടതി നിർദ്ദേശം. അതേസമയം രോഗമുക്തരായവരുടെ എണ്ണം കൂടുന്നത് പ്രതീക്ഷ നൽകുന്നുണ്ട്.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img