Sunday, February 25, 2024

പുതിയ ചീഫ്​ സെക്രട്ടറിയായി ബിശ്വാസ്​ മേത്തയെ നിയമിക്കും

സംസ്​ഥാനത്തി​​​ന്റെ പുതിയ ചീഫ്​ സെക്രട്ടറിയായി ബിശ്വാസ്​ മേത്തയെ നിയമിക്കും. ഈ മാസം 31ന്​ നിലവിലെ ചീഫ്​ സെക്രട്ടറി ടോം ജോസ്​ വിരമിക്കുന്ന സാഹചര്യത്തിലാണ്​ തീരുമാനം. തിരുവനന്തപുരം ജില്ല കലക്​ടര്‍ കെ.​ ഗോപാലകൃഷ്​ണനെ മലപ്പുത്തേക്ക് മാറ്റാനും തീരുമാനമായി. നവജ്യോത് സിംഗ് ഖോസയാണ് പുതിയ തിരുവനന്തപുരം ജില്ലാ കളക്ടര്‍. മന്ത്രിസഭ യോഗത്തിേന്റെതായിരുന്നു തീരുമാനം.

1986 ഐ.എ.എസ് ബാച്ചിലുള്‍പ്പെട്ട ബിശ്വാസ് മേത്ത രാജസ്ഥാന്‍ സ്വദേശിയാണ്. പി.കെ. മൊഹന്തിക്ക്​ ശേഷം സംസ്ഥാനത്തിന് പുറത്തുനിന്നുള്ള ഒരാള്‍ ചീഫ് സെക്രട്ടറിയാവുന്നത് ഇതാദ്യമാണ്​. ഹരിയാന സ്വദേശിയായ മൊഹന്തി 2016ല്‍ രണ്ടു മാസം ചീഫ് സെക്രട്ടറിയായിരുന്നു.

ഡോ.വി.വേണുവിനെ ആസൂത്രണബോര്‍ഡ് സെക്രട്ടറിയായി നിയമിച്ചു. വി. ജയതിലകാണ് പുതിയ റവന്യൂ സെക്രട്ടറി. ആലപ്പുഴ കളക്ടര്‍ എം.അജ്ഞനയെ കോട്ടയത്തേക്ക് സ്ഥലം മാറ്റി. കാര്‍ഷികോത്പന്ന കമ്മീഷണറായി ഇഷിതാ റോയിയെ നിയമിച്ചു.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img