Sunday, February 25, 2024

പി കെ കുഞ്ഞനന്തന്റെ സംസ്‌കാരം വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണിക്ക്

ഇന്നലെ അന്തരിച്ച സിപിഎം പാനൂര്‍ ഏരിയ കമ്മിറ്റി അംഗം പി കെ കുഞ്ഞനന്തന്റെ സംസ്‌കാരം ഇന്ന് ഉച്ചക്ക് ഒരു മണിക്ക് കണ്ണൂര്‍ പാനൂര്‍ പാറാട്ടെ വീട്ടുവളപ്പില്‍ നടക്കും. തിരുവനന്തപുരത്ത് നിന്ന് പാനൂരില്‍ എത്തിച്ച മൃതദേഹം പാനൂര്‍ ഏരിയ കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനത്തിന് വെച്ചിരിക്കുകയാണ്.

ഇന്നലെയാണ് ടി .പി. ചന്ദ്രശേഖരൻ വധ കേസിലെ പ്രതിയും സി.പി.എം നേതാവുമായ പി. കെ. കുഞ്ഞനന്ദൻ അന്തരിച്ചത്. ടി. പി കേസിൽ ശിക്ഷിക്കപ്പെട്ടു ജയിൽ വാസം അനുഷ്ടിക്കുന്നതിനിടെ ജാമ്യമെടുത്ത് ചികിത്സയിലായിരുന്നു.സിപിഎം പാനൂർ ഏരിയ കമ്മിറ്റിയംഗമായിരിക്കെയാണ് ടിപി വധക്കേസില്‍ ജയിലില്‍ പോവുന്നത്.അണുബാധയെ തുടർന്ന് ആരോഗ്യസ്ഥിതി വഷളായതിനെ തുടർന്നായിരുന്നു മരണം.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img