Monday, February 26, 2024

പിറന്നാൾ ദിനത്തിൽ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന നൽകി കുരുന്നുകൾ.

പാലക്കാട്: പിറന്നാൾ ദിനത്തിൽ തങ്ങളുടെ സമ്പാദ്യ കുടുക്ക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നൽകി സഹോദരങ്ങൾ. ചിറ്റൂർ സജിത്ത് നഗറിൽ മണികണ്ഠൻ – ജ്യോതി ദമ്പതികളുടെ മക്കളായ ആറാം ക്ലാസ്സുകാരൻ ആദിയും, UKG യിൽ പഠിക്കുന്ന ഇഷയും ആണ് തങ്ങളുടെ സമ്പാദ്യ കുടുക്കയിലുണ്ടായിരുന്ന 1720 രൂപ പിറന്നാൾ ദിനത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നൽകാനായി ചിറ്റൂർ പോലീസ് സ്റ്റേഷനിൽ എത്തി സർക്കിൾ ഇൻസ്പെക്ടർക്കു കൈമാറിയത്.

റിപ്പോർട്ടർ: സുനിൽ പട്ടാമ്പി

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img