Monday, February 26, 2024

പിതാവിന്റെ ക്രൂരമര്‍ദനമേറ്റ് ചികിത്സയില്‍ കഴിയുന്ന കുഞ്ഞിന്റെ ആരോഗ്യനിലയില്‍ പുരോഗതി

അങ്കമാലിയില്‍ പിതാവിന്റെ ക്രൂരമര്‍ദനമേറ്റ് ചികിത്സയില്‍ കഴിയുന്ന കുഞ്ഞിന്റെ ആരോഗ്യനിലയില്‍ പുരോഗതിയെന്ന് ഡോക്ടര്‍മാര്‍. തലയില്‍ ശസ്ത്രക്രിയയ്ക്കു ശേഷം നല്‍കിയിരുന്ന ഡ്രെയിനേജ് എടുത്തു മാറ്റിയിട്ടുണ്ട്. ഓക്‌സിജന്‍ ഇപ്പോഴും നല്‍കുന്നുണ്ടെങ്കിലും അളവ് കുറച്ചു.

എന്നിരുന്നാലും വരുന്ന 12 മണിക്കൂര്‍ കൂടി കുട്ടി നിരീക്ഷണത്തിലായിരിക്കുമെന്നും കുഞ്ഞിനെ ചികിത്സിക്കുന്ന കോലഞ്ചേരി മലങ്കര ഓര്‍ത്തഡോക്‌സ് സിറിയന്‍ ചര്‍ച്ച്‌ മെഡിക്കല്‍ കോളജ് പുറത്തു വിട്ട മെഡിക്കല്‍ ബുള്ളറ്റിനില്‍ പറഞ്ഞു.

കുഞ്ഞ് ജീവിതത്തിലേക്കു തിരിച്ചു വരുന്നതിന്റെ സൂചനകള്‍ ഇന്നലെത്തന്നെ കാണിച്ചു തുടങ്ങിയിരുന്നു. തനിയെ മുലപ്പാല്‍ വലിച്ചു കുടിച്ചതും കണ്‍പോളകള്‍ ചലിപ്പിച്ചതും മികച്ച പ്രതികരണമാണെന്ന് കഴിഞ്ഞ ദിവസം ഡോക്ടര്‍മാര്‍ വിലയിരുത്തിയിരുന്നു.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img