Monday, February 26, 2024

പാളത്തിൽ ഉറങ്ങിയ 16 തൊഴിലാളികളെ ട്രെയിൻ ചതച്ചരച്ചു

ലോക്ക്ഡൗണിനെത്തുടർന്ന് മധ്യപ്രദേശിലേക്കുള്ള പാലായനത്തിനിടെ ട്രാക്കിൽ തളർന്നു കിടന്നുറങ്ങിയ 16 അതിഥി തൊഴിലാളികൾ ചരക്ക് ട്രെയിനിനടിയിൽപ്പെട്ട് മരിച്ചു. ഒരാൾക്ക് ഗുരുതര പരുക്ക്. ദുരന്തം സംഭവിച്ചത് മഹാരാഷ്ട്രയിലെ ഔറംഗാബാദിനടുത്താണ്. 40 കിലോമീറ്ററോളം നടന്നു തളർന്നുറങ്ങിയ തൊഴിലാളികളാണ് ദാരുണ അപകടത്തിൽപ്പെട്ടത്. മഹാരാഷ്ട്രയിലെ ജൽനയിൽ സ്റ്റീൽ ഫാക്ടറി തൊഴിലാളികളാണ് എല്ലാവരും . ലോക്ക്ഡൗണിനെ തുടർന്ന് നിരവധി തൊഴിലാളികളാണ് സ്വന്തം ദേശത്തേക്ക് കാൽനടയായി പാലായനം ചെയ്യുന്നത്

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img