Sunday, February 25, 2024

പാലക്കാട് ജില്ലയിൽ ഇന്ന് മൂന്ന് പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചു.

മലപ്പുറം സ്വദേശി ഉൾപ്പെടെ ജില്ലയിൽ ചികിത്സയിലുള്ളത് മൊത്തം ആറുപേർ

പാലക്കാട് ജില്ലയിൽ ഇന്ന്(മെയ് 14) മൂന്ന് പേർക്ക് രോഗം സ്ഥിരീകരിച്ചു. ചെന്നൈയിൽ നിന്നെത്തിയ കടമ്പഴിപ്പുറം സ്വദേശി, മാങ്ങ ബിസിനസ് ചെയ്യുന്ന കൊല്ലങ്കോട് ചുള്ളിമട സ്വദേശി, ദമാമിൽ നിന്ന് എറണാകുളത്തെത്തിയ പാലക്കാട് സ്വദേശി എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്.

മെയ് ആറിന് ചെന്നൈയിൽ നിന്ന് വാളയാർ അതിർത്തിയിലൂടെ ജില്ലയിലെത്തിയ കടമ്പഴിപ്പുറം സ്വദേശി(35)യാണ് രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ. ഇദ്ദേഹം ചെന്നൈയിൽ ഒരു ചായക്കടയിലെ ജോലിക്കാരനാണ്. മെയ് 11 ന് ഇദ്ദേഹത്തിന് തൊണ്ടവേദന അനുഭവപ്പെട്ടിരുന്നു. തുടർന്ന് മെയ് 12ന് ആംബുലൻസിൽ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ എത്തിച്ച് സാമ്പിൾ എടുത്തശേഷം തിരിച്ചുപോയി വീട്ടിൽ നിരീക്ഷണത്തിൽ തുടർന്നു വരികെയാണ് രോഗം സ്ഥിരീകരിച്ചത്

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img