Monday, February 26, 2024

പാലക്കാട് ജില്ലയിൽ ഇന്ന് ആറ് പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയിൽ ഇന്ന്(ജൂൺ ഏഴ്) ആറ് പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.

ദുബായ് -1
തൃത്താല സ്വദേശി (38 പുരുഷൻ)

മുംബൈ-2
തിരുമിറ്റക്കോട് സ്വദേശി (50 സ്ത്രീ),
മെയ് 25 ന് വന്ന ഷൊർണൂർ സ്വദേശി(24 പുരുഷൻ)

സമ്പർക്കം-3
ജില്ലയിൽ ജൂൺ രണ്ടിന് കോവിഡ്‌ 19 ബാധിച്ച് മരിച്ച കടമ്പഴിപ്പുറം സ്വദേശിനിയുടെ പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട കടമ്പഴിപ്പുറം സ്വദേശികളായ രണ്ട് പേർക്കും
(45,പുരുഷൻ,16 ആൺകുട്ടി)ഒരു ശ്രീകൃഷ്ണപുരം സ്വദേശിക്കും (52, പുരുഷൻ) സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ഇതോടെ ജില്ലയിൽ നിലവിൽ ചികിത്സയിൽ ഉള്ളവർ 159 പേരായി.ഇതിനു പുറമെ ഇന്നലെ(ജൂൺ ആറ്) രോഗം സ്ഥിരീകരിച്ച പട്ടാമ്പി, മുളയങ്കാവ് bസ്വദേശികൾ മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഉണ്ട്.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img