Monday, February 26, 2024

പാറമട ഇടിഞ്ഞുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു.

എറണാകുളം പിറവത്ത് പാറമട ഇടിഞ്ഞുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. മണീട് സ്വദേശി മറ്റത്തില്‍ ശശി, വെസ്റ്റ് ബംഗാള്‍ സ്വദേശി ദീപക് നട്ര എന്നിവരാണ് മരിച്ചത്. ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടമുണ്ടായത്. മണീട് ആനമുന്തിക്ക് സമീപം പ്രവര്‍ത്തിക്കുന്ന ഡയമണ്ട് ക്വാറിയിലാണ് അപകടമുണ്ടായത്. ഈ ക്വാറി അ‌നധികൃതമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു. ക്വാറിയുടെ പ്രവര്‍ത്തനത്തിന് അ‌നുമതി ഉണ്ടായിരുന്നോ എന്നത് പരിശോധിക്കാന്‍ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് സ്ഥലത്തെത്തിയ എംഎല്‍എ അ‌നൂപ് ജേക്കബ് പറഞ്ഞു. ഫയര്‍​ഫോഴ്സ് ഉള്‍പ്പെടെ നടത്തിയ മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് ദീപക് നട്രയെ പുറത്തെടുക്കാനായത്.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img