Sunday, February 25, 2024

പാചകം:ചിക്കൻചുള്ളൻ

ചേരുവകൾ

• ഇളം കോഴി – 800 ഗ്രാം
• പച്ചമുളക്- 3
• എണ്ണ- 3 ടീസ്പൂൺ
• ഉള്ളി – 2 (വലുത്)
• ഇഞ്ചി – ഒരു ചെറിയ കഷ്ണം
• വെളുത്തുള്ളി – 4 എണ്ണം
• തക്കാളി -1
• ചുവന്ന മുളകുപൊടി – 2 ടീസ്പൂൺ
• മല്ലിപൊടി -2 ½ ടീസ്പൂൺ
• മഞ്ഞൾപ്പൊടി- ¾ ടീസ്പൂൺ
• ഗരം മസാല- ¾ ടീസ്പൂൺ
• പെരുംജീരകം വിത്തുകൾ- ½ ടീസ്പൂൺ
• കറുവപ്പട്ട – 1 ചെറിയ കഷണം
• ഗ്രാമ്പൂ -2 കഷ്ണം
• കറിവേപ്പില

പാചകം ചെയ്യാനുള്ള നിർദ്ദേശങ്ങൾ

  1. ചിക്കൻ ചെറിയ കഷണങ്ങളായി മുറിക്കുക
  2. ചട്ടിയിൽ എണ്ണ ഒഴിച്ച് പെരുംജീരകം, കറുവാപ്പട്ട, ഗ്രാമ്പൂ എന്നിവ ഇടുക
  3. സവാള അരിഞ്ഞത് ഇട്ടതിനുശേഷം അഞ്ച് മിനിറ്റ് മാത്രം വഴറ്റുക
  4. ചിക്കൻ കഷ്ണങ്ങൾ ഇട്ടു വഴറ്റുക
  5. ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക് , കറിവേപ്പില എന്നിവ ചേർത്ത് വഴറ്റുക
  6. ചെറുതായി തക്കാളി ചേർത്ത് വീണ്ടും വഴറ്റുക
  7. മറ്റൊരു പാൻ എടുക്കുക. കുറച്ച് എണ്ണ ഒഴിച്ച് മഞ്ഞൾപ്പൊടി, മല്ലിപൊടി, ചുവന്ന മുളകുപൊടി, ഗരം മസാലപ്പൊടി എന്നിവ ചേർത്ത് മൂന്ന് മിനിറ്റ് വഴറ്റുക
  8. ചിക്കനിലേക്ക് വറുത്ത പൊടികളെല്ലാം ചേർത്ത് 5 മിനിറ്റ് വഴറ്റി പകുതി കപ്പ് വെള്ളം ചേർക്കുക
  9. 20 മിനിറ്റ് വച്ചതിനുശേഷം ഇളക്കി ഉപ്പും പാകവും പരിശോധിക്കുക

അടിപൊളി ടേസ്റ്റി ഡിഷ്, ‘ചിക്കൻ ചുള്ളൻ’ സെർവ് ചെയ്യാൻ റെഡി. പൊറോട്ട, ചപ്പാത്തി, അപ്പം, ഗീ റൈസ് ഇവയ്ക്കെല്ലാം ഒപ്പം നല്ല കോമ്പിനേഷനാണ്.

@ ഷെർമിൻ അർഷാദ്
സൗദി അറേബ്യ

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img