Monday, February 26, 2024

പന്തൽ സാമഗ്രഹികളും, മൈക്ക് സെറ്റും തുരുമ്പിക്കുന്നു, കനത്ത പ്രതിസന്ധിയിൽ സംരംഭകരും, തൊഴിലാളികളും.

കോടികളുടെ മുതല്‍മുടക്കുള്ള പന്തല്‍ സാമഗ്രികളും ‘വലിയ വോള്‍ട്ടില്‍’ ശബ്ദം നല്‍കുന്ന മൈക്ക് സെറ്റുകളും തുരുമ്ബിച്ച്‌ പോകാന്‍ തുടങ്ങിയതോടെ പന്തല്‍, ശബ്ദം,വെളിച്ചം മേഖലയില്‍ മുതല്‍ മുടക്കിയ സംരംഭകരും ലക്ഷത്തോളം തൊഴിലാളികളും നേരിടുന്നത് കടുത്ത പ്രതിസന്ധി. കാര്യമായ അറ്റകുറ്റപ്പണി നടത്താതെ അടുത്ത വര്‍ഷം ഉപയോഗിക്കാന്‍ കൊള്ളില്ലെന്ന ആശങ്കയും കൂടിയായപ്പോള്‍ എന്തുചെയ്യണമെന്നറിയാത്ത സ്ഥിതിയിലാണ് പലരും.ബാങ്ക് വായ്പ എടുത്തും കടം മേടിച്ചും ഒരു വിധം മുന്നോട്ടു പോയവർ ഇപ്പോൾ കനത്ത പ്രതിസന്ധിയിലാണ്.

ഉത്സവം, കല്യാണം, ആഘോഷങ്ങള്‍, പെരുന്നാളുകള്‍ എല്ലാം മുടങ്ങി. ജന്മദിന, മരണാനന്തര ചടങ്ങുകള്‍ പോലും ഒഴിവാക്കിയതോടെ പന്തലും മൈക്കുകളും മൂലക്കായി. അടുത്ത കാലത്തൊന്നും ഈ ചടങ്ങുകള്‍ പഴയ തോതില്‍ തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കാനും സാധിക്കാത്തതിനാല്‍ ഇവരുടെ ചങ്കിടിപ്പ് കൂടുകയാണ്. നിരവധി മേഖലകളുമായി ബന്ധപ്പെട്ടു കിടക്കുന്നതായതിനാല്‍ പന്തല്‍, ലൈറ്റ് ആന്‍ഡ് സൗണ്ട് രംഗം നേരിടുന്ന പ്രതിസന്ധിയുടെ ആഴം വലുതാണ്.

കോവിഡ് കാലത്തു സർക്കാരിനൊപ്പം നിന്നിട്ടും തങ്ങൾക്കു വേണ്ട വിധത്തിൽ സഹായം കിട്ടിയില്ലെന്ന സങ്കടത്തിലാണ്, ഒരു കോടിയോളം രൂപയുടെ പന്തലുകളും, ഫാനും, ലൈറ്റും ഇവർ കോവിഡ് ഡ്യൂട്ടി ചെയ്യുന്ന പോലീസ്‌കർക്കായി ഒരുക്കിയിരുന്നു. സർക്കാരിന്റെ സഹായമോ, ഇളവുകളോ പ്രതീക്ഷിച്ചു ഇരിക്കുകയാണ് ഇ മേഖലയിൽ ഉള്ളവർ.

രാഹുൽ നട്ടാശ്ശേരി.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img