Monday, February 26, 2024

ദഹനം നന്നാകാൻ: മാർജാരാസനം

മാർജാരാസനം
കാൽമുട്ടുകളും, കൈകളും വിരിപ്പിൽ പതിച്ചു നിൽക്കുക. ഇ നിലയിൽ ശരീരം നാലുകാലുള്ള ഒരു ബെഞ്ചിന് സമാനമായിരിക്കും. കാല്മുട്ടുകളും, കൈപ്പത്തികളും തോളുകൾ തമ്മിലുള്ള അകലത്തിനു തുല്യമാകുവാൻ ശ്രദ്ധിക്കണം. ശ്വാസ മെടുക്കുമ്പോൾ തല ഉയർത്തി മുകളിലേക്കു നോക്കുക. ഒപ്പം നട്ടെല്ല് കഴിയുന്നത്ര താഴേക്കു വളക്കുക. ശ്വാസം വിടുന്നതാടൊപ്പം നട്ടെല്ല് പരമാവധി ഉയർത്തുകയും തല കൈകൾക്കു ഇടയിലേക്ക് കൊണ്ട് വരികയും ചെയ്യുക.

ഗുണങ്ങൾ
നട്ടെല്ലിന് നല്ല വ്യായാമം കിട്ടുന്നു. തലയിലേക്ക് രക്ത സഞ്ചാരം വർധിക്കുന്നു. കൈകൾക്കു ബലം വർദ്ധിക്കുന്നു. ദഹനം നന്നാകുന്നു.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img