Sunday, February 25, 2024

തെരുവ് നായ്ക്കൾക്കു ഭക്ഷണം വിളമ്പി വിദ്യാർത്ഥി.

തൃശൂർ : ഇരിങ്ങാലക്കുട കലാപറമ്പ് ഹോളി ക്രോസ്സ് എൽ പി സ്കൂൾ നാലാം ക്ലാസ്സ്‌ വിദ്യാർത്ഥി തനവാണ് തെരുവ് നായ്ക്കൾക്കു ഭക്ഷണം വിളമ്പുന്നത്. ചെറുപ്പം മുതൽ നായ്ക്കളെ സ്നേഹികുകയും പരിപാലിക്കുകയും ചെയ്യുന്ന തനവ്, വീട്ടിൽ നായ്ക്കളെ വളർത്തുകയും വിതരണം ചെയ്യുകയും ചെയ്യുന്നു. ലോക്ക്ഡൗൺ കാലത്തു ഭക്ഷണം കിട്ടാത്ത നായ്ക്കളുടെ ദുരവസ്ഥ മനസിലാക്കിയ തനവ് മാതാപിതാക്കളോട് ഇങ്ങനെ ഒരാവശ്യം ഉന്നയിക്കുകയായിരുന്നു. ദിവസേന ഏഴു കിലോ അരിയുടെ ഭക്ഷണം തെരുവ് നായ്ക്കൾക്കു വിതരണം ചെയ്യുന്നുണ്ട് ഈ കൊച്ചുമിടുക്കൻ.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img