Sunday, February 25, 2024

തൃശ്ശൂരിൽ മരിച്ച വീട്ടമ്മക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ഇന്ന് റിപ്പോർട്ട് ചെയ്ത രണ്ടാമത്തെ കോവിഡ് മരണം

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം റിപ്പോർട്ട് ചെയ്തു. ഇന്ന് റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ കോവിഡ് മരണമാണിത്. ഇതോടെ സംസ്ഥാനത്തെ കോവിഡ് മരണനിരക്ക് 30 ആയി. ജൂലൈ അഞ്ചിന് തൃശ്ശൂരിൽ മരിച്ച അരിമ്പൂർ സ്വദേശി വൽസലയ്ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

ഇവരുടെ ആദ്യ ട്രൂ നാറ്റ് പരിശോധന ഫലം നെഗറ്റീവായിരുന്നു. പോസ്റ്റുമോർട്ട സമയത്ത് ശേഖരിച്ച സ്രവ പരിശോധ ഫലത്തിലാണ് പോസിറ്റീവ് കാണിച്ചത്. എന്നാൽ മൃതദേഹം കോവിഡ് പ്രൊട്ടോകോൾ പാലിക്കാതെയാണ് അടക്കം ചെയ്തത്. പോസ്റ്റ്മോർട്ടം നടത്തിയ തൃശ്ശൂർ മെഡിക്കൽ കോളജിലെ ഡോക്ടർമാർ ഉൾപ്പെടെ ഉള്ളവരോട് ക്വാറന്റീനിൽ പോകാൻ നിർദ്ദേശം നൽകി.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img