Sunday, February 25, 2024

തിരുവനന്തപുരം വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. 1.45 കിലോഗ്രാം സ്വർണം പിടികൂടി

സംസ്ഥാനത്ത് ഇന്നും വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ചവരെ കസ്റ്റംസ് പിടികൂടി. ദുബൈയിൽ നിന്നെത്തിയ മൂന്ന് പേരിൽ നിന്നാണ് ഒന്നരക്കിലോ സ്വർണം പിടികൂടിയത്. നയതന്ത്ര ബാഗേജ് വഴി കടത്തിയ 30 കിലോ സ്വർണ്ണം പിടിച്ചെടുത്തതിന് ദിവസങ്ങൾക്ക് ശേഷമാണ് അതേ വിമാനത്താവളത്തിൽ നിന്ന് തന്നെ വീണ്ടും സ്വർണം പിടിച്ചെടുക്കുന്നത്.

പുലർച്ചെ ദുബൈയിൽ നിന്നെത്തിയ എമിറേറ്റ്സ് വിമാനത്തിലെ യാത്രക്കാരായ മൂന്ന് പേരിൽ നിന്നാണ്‌ തിരുവനന്തപുരത്ത് സ്വർണ്ണം പിടികൂടിയത്. മൂവരും തമിഴ്നാട്ടുകാരാണ്. കുഴമ്പു രൂപത്തിലാക്കിയ സ്വർണ്ണം ബെൽറ്റ് രൂപത്തിൽ വസ്ത്രത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു. ഒരു കിലോ 45 ഗ്രാം ഉണ്ട്. ഇവരെ കസ്റ്റംസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img