Sunday, February 25, 2024

തിരുവനന്തപുരം കോർപ്പറേഷനിലെ ജീവനക്കാരിക്ക് കൊവി‍ഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: കോർപ്പറേഷനിലെ ജനസേവന കേന്ദ്രത്തിലെ ജീവനക്കാരിക്ക് കൊവി‍ഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ആഴ്ചവരെ ഇവർ ഓഫീസിൽ ജോലിക്കെത്തിയിരുന്നു. തിരുവനന്തപുരത്ത് സ്ഥിതി അതീവഗുരുതരമായി തുടരുകയാണ്. എന്നാൽ തിരുവനന്തപുരം പൂന്തുറയിൽ നിന്നും പുറത്തേക്കു പോയവരുടെ സമ്പർക്ക പട്ടിക കണ്ടെത്തുന്നത് വളരെ ബുദ്ധിമുട്ടാണ്. കന്യാകുമാരിയിൽ നിന്നും മത്സ്യം എത്തിച്ചു വില്പന നടത്തുന്നവരിലൂടെ പുറത്തേക്കും രോഗ വ്യാപനം നടന്നിട്ടുണ്ടോ എന്നും സംശയിക്കുന്നു. ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിൽ വരാനിരിക്കുന്ന രണ്ടാഴ്ച വളരെ നിർണായകമാണ്.

അതേ സമയം ആലപ്പുഴയിൽ കൊവിഡ് നിരീക്ഷണത്തിലായിരുന്ന വയോധിക മരിച്ചു. ആലപ്പുഴ വെളിയനാട് സ്വദേശി ത്രേസ്യാമ്മ ജോസഫ് (96) ആണ് മരിച്ചത്. കഴിഞ്ഞ ആറാംതീയതി  ബംഗളൂരിൽ നിന്ന് എത്തി വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. ഹൃദയസംബന്ധമായ അസുഖങ്ങൾ നേരത്തെ തന്നെ ഉണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു. 

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img