Monday, February 26, 2024

തമിഴ് നാട്ടിൽ നിന്നും കഞ്ചാവ് മായി വന്ന 2 പേർ അറസ്റ്റിൽ

പാലക്കാട്‌: ലോക്ക് ഡൗണിന്റെ മറവിൽ, തമിഴ് നാട്ടിലെ ഒട്ടൻചിത്രത്തിൽ നിന്ന് തൃശൂരിലേക്ക് TN 41 AM 0418 ടോറസ് ലോറിയുടെ രഹസ്യ അറയിൽ ഒളിപ്പിച്ചു കടത്തുകയായിരുന്ന 20 kg കഞ്ചാവ്,ഗോവിന്ദാപുരം എക്സൈസ് ചെക്പോസ്റ്റിൽ കൊല്ലങ്കോട് റെയ്ഞ്ച് പാർട്ടിയും ഗോവിന്ദാപുരം എക്സൈസ് ചെക്ക്പോ സ്റ്റില്ലേ പാർട്ടിയും സംയുക്തമായി നടത്തിയ വാഹനപരിശോതനയിൽ കണ്ടെടുത്ത് കേസാക്കി, ലോറി ഡ്രൈവർ തൃശൂർ മരോട്ടിച്ചാൽ സ്വദേശികളായ രഞ്ജിത് ,ഷെനി എന്നിവരെ ഇതു മായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു.
കൊല്ലങ്കോട് റെയ്ഞ്ച് ഇൻസ്‌പെക്ടർ ശ്രീ ബാലഗോപാലിന്റെ നേത്രത്വത്തിത്തിൽ പ്രവന്റീവ് ഓഫീസർ മാരായ ഗോപൻ,രൂപേഷ്,ജഗധീശൻ, ജയപ്രകാശ്, വേണുകുമാർ ceo മാരായ അൽമാസ്, അബ്ദുൾകലാം, രാജേഷ്.ആർ,ഹരിപ്രസാദ്, അഭിലാഷ്, രാജീവ് ശ്രീധർ,WCEO മാരായ സംഗീത, സന്ധ്യ, ഡ്രൈവർ സാനി എന്നിവരാണ് റെയ്ഡിൽ പങ്കെടുത്തത്,
ചോദ്യം ചെയ്തതിൽ പ്രതികൾ 2 ലക്ഷം രൂപയ്ക്ക് മേടിച്ചു 15 ലക്ഷം രൂപയ്ക്ക് വില്പന നടത്തുന്നതിനായി കടത്തി കൊണ്ടു വന്നതാണെന്ന് അറിയിച്ചു, ഉറവിടത്തെക്കുറിച്
കൂടുതൽ അന്വേഷണം നടത്തുവാൻ തീരുമാനിച്ചു

റിപ്പോർട്ട്‌. കൃഷ്ണ പ്രസാദ്
പാലക്കാട്

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img