Sunday, February 25, 2024

തമിഴ്നാട് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കൊവിഡ് ബാധിച്ച് മരിച്ചു.

തമിഴ്നാട് മുഖ്യമന്ത്രി ഇടപ്പാടി പഴനിസ്വാമിയുടെ പ്രൈവറ്റ് സെക്രട്ടറി മധുര സ്വദേശി ദാമോദരന്‍ (57) കൊവിഡ് ബാധിച്ച്‌ മരിച്ചു. ചെന്നൈ രാജീവ്ഗാന്ധി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇദ്ദേഹം കുറച്ചുമുന്‍പാണ് മരണമടഞ്ഞത്.

കൊവിഡ് രോഗബാധ സംസ്ഥാനത്തിൽ നിയന്ത്രണ വിധേയമാക്കാൻ കഴിയാത്തതിനാൽ ജൂൺ 19 മുതൽ 30 വരെ ചെന്നൈ, തിരുവള‌ളൂർ, കാഞ്ചീപുരം,ചെങ്കൽപേട്ട് ജില്ലകളിൽ പൂർണലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കയാണ്. 48019 പേർക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ച തമിഴ്നാട്ടിൽ 528 പേർ മരിച്ചു. നിലവിൽ വളരെവേഗം രോഗം പടരുന്ന രണ്ടാമത് സംസ്ഥാനമാണ് തമിഴ്നാട്.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img