Sunday, February 25, 2024

ഡൽഹി ആരോഗ്യ മന്ത്രി കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിൽ .

കൊവിഡ് ബാധിച്ച ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിന്റെ ആരോഗ്യനില ഗുരുതരാവസ്ഥയിൽ. ആരോഗ്യ നില വഷളയതിനെ തുടർന്ന് ഡൽഹിയിലെ രാജീവ് ഗാന്ധി സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ നിന്ന് സകേത് മസ്‌ക് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ജൂൺ 16-ന് തുടർച്ചയായി പനിയും ശ്വാസതടസ്സവും അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സത്യേന്ദർ ജെയിനിന് കൊവിഡ് സ്ഥിരീകരിച്ചത് . ഇന്ന് ഉച്ചയോടെ ശ്വാസതടസത്തിന് പുറമേ ന്യുമോണിയ ബാധിക്കുകയായിരുന്നു. കൊവിഡ് പോസിറ്റീവായ വിവരം ജൂൺ 17-ന് അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.

ജൂൺ 14ന് അമിത് ഷാ വിളിച്ചുചേർത്ത ഡൽഹിയിലെ കൊവിഡ് അവലോകന യോഗത്തിൽ സത്യേന്ദർ ജെയിനും പങ്കെടുത്തിരുന്നു. കേന്ദ്രആരോഗ്യമന്ത്രി ഹർഷവർധൻ. ഡൽഹി മുഖ്യമന്ത്രി അരവ്നിദ് കേജ് രിവാൾ, ഉപമുഖ്യമന്ത്രി മനിഷ് സിസോദിയ എന്നിവരും യോഗത്തിൽ പങ്കെടുത്തിട്ടുണ്ട്.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img