Sunday, February 25, 2024

ഡീസൽ വില പെട്രോളിനെയും മറികടന്നു.

രാജ്യത്ത് ഇന്ധന വില വീണ്ടും ഉയര്ന്നു. ഡീസലിന് 12 പൈസയും പെട്രോളിന് 16 പൈസയും കൂടി. 19 ദിവസം കൊണ്ട് ഒരു ലീറ്റര് ഡീസലിന് കൂടിയത് 10.04 രൂപ. പെട്രോളിന് കൂടിയത് 8.68 രൂപ. കൊച്ചിയിലെ ഡീസല് വില 75 രൂപ 84 പൈസ, പെട്രോള് വില 80.08രൂപ.

അതേസമയം, ചരിത്രത്തിലാദ്യമായി ഡല്‍ഹിയില്‍ പെട്രോളിനെക്കാള്‍ കൂടുതല്‍ വില ഡീസലിന്. തുടര്‍ച്ചയായ 17 ദിവസം പെട്രോളിനും ഡീസലിനും വില ഉയര്‍ന്ന ശേഷം ബുധനാഴ്ച ഡീസലിനു മാത്രം വില വര്‍ധിച്ചു. ഇതോടെ ഡീസല്‍ വില ലീറ്ററിന് 79.88 രൂപയും പെട്രോളിന് 79.76 രൂപയുമായി.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img