Monday, February 26, 2024

ഡിഎംകെ എംഎല്‍എ കൊവിഡ് ബാധിച്ച്‌ ചികിത്സയിലിരിക്കെ മരിച്ചു

തമിഴ്നാട്ടില്‍ കൊവിഡ് ബാധിച്ച്‌ ചികിത്സയിലിരിക്കെ ഡിഎംകെ എംഎല്‍എ മരിച്ചു. ജെ അന്‍പഴകന്‍ ആണ് മരിച്ചത്. 62 വയസായിരുന്നു. ചെന്നൈ ചെപ്പോക്ക് മണ്ഡലത്തിലെ ജനപ്രതിനിധിയായിരുന്നു അദ്ദേഹം.

ദക്ഷിണ ചെന്നൈയുടെ ചുമതലയുണ്ടായിരുന്ന ഡിഎംകെയുടെ സെക്രട്ടറിയുമാണ്. കൊവിഡ് പ്രവര്‍ത്തനത്തിന് മുന്‍ നിരയിലുണ്ടായിരുന്ന നേതാവായിരുന്നു. രാജ്യത്ത് കൊവിഡ് ബാധിച്ച്‌ മരിക്കുന്ന ആദ്യ ജനപ്രതിനിധിയാണ് അന്‍പഴകന്‍.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img