Monday, February 26, 2024

ജൂൺ 26 അന്താരാഷ്ട്ര മയക്ക മരുന്ന് വിരുദ്ധ ദിനം

മയക്കുമരുന്ന് ഉപയോഗത്തിനും അനധികൃത കടത്തലിനും എതിരെ എല്ലാ വർഷവും ജൂൺ 26, അന്താരാഷ്‌ട്ര മയക്ക മരുന്ന് വിരുദ്ധ ദിനമായി ആചരിക്കാൻ ഐക്യരാഷ്ട്ര സഭയുടെ പൊതുസഭ 1987 ഡിസംബർ 7 ലെ ’42/112′ പ്രമേയത്തിലൂടെ തീരുമാനിച്ചു.

ലോകമെമ്പാടുമുള്ള വ്യക്തികൾ‌, സമൂഹം, വിവിധ സംഘടനകൾ ഏവരും മയക്കുമരുന്നുകൾ‌ സമൂഹത്തിൽ സൃഷ്ടിക്കുന്ന പ്രധാന പ്രശ്നങ്ങളെക്കുറിച്ച് അവബോധം വളർത്തുന്നുണ്ടെങ്കിലും, ഇതിന് ഒരന്ത്യം കുറിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല എന്നത് ദു:ഖകരമായ ഒരു വസ്തുതയാണ്.

മയക്കുമരുന്ന് പ്രശ്നത്തെ അഭിസംബോധന ചെയ്യുന്ന രീതിയിലെ തെറ്റുകൾ പല മേഖലകളിലും പല തരത്തിലുള്ള ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. അറിവില്ലായ്മ തന്നെയാണ് ഇതിന്റെ പിന്നിൽ.

അതിനാൽ, മയക്കുമരുന്ന് ഉപയോഗത്തിനും അനധികൃത കടത്തലിനുമെതിരായി ഇത്തവണ അന്താരാഷ്ട്ര ദിനത്തിന്റെ മുദ്രവാക്യം “മികച്ച പരിചരണത്തിനുള്ള മികച്ച അറിവ്” എന്നതാണ്

ഇത്തവണ മയക്കുമരുന്ന് പ്രശ്നത്തെക്കുറിച്ചുള്ള ധാരണ മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകത, അതുപോലെ ആരോഗ്യം, ഭരണം, സുരക്ഷ എന്നിവയെ അത് നേരിട്ട് ബാധിക്കുന്നതിനെ നേരിടാൻ കൂടുതൽ മെച്ചപ്പെട്ട അറിവ് അന്താരാഷ്ട്ര സഹകരണത്തോടെ വളർത്തിയെടുക്കുക എന്നതിലാണ് UNODC ഊന്നൽ നൽകിയിരിക്കുന്നത്.

നല്ല നാളേക്ക് വേണ്ടി നമുക്കും മേൽപ്പറഞ്ഞ ധാരണകളെ അംഗീകരിച്ചുകൊണ്ട് ഐക്യദാർഢ്യം പ്രഖ്യാപിക്കാം, ബോധവത്കരണത്തിൽ പങ്കാളികളാകാം.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img