Monday, February 26, 2024

ക്വാ​റ​ന്‍റൈ​ന്‍ ലം​ഘി​ച്ച്‌ കറ​ങ്ങി ന​ട​ന്ന യുവാവിന് കോവിഡ് സ്ഥിരീകരിച്ചു

മല​പ്പു​റ​ത്ത് ക്വാ​റ​ന്‍റൈ​ന്‍ ലം​ഘി​ച്ച്‌ ക​റ​ങ്ങി ന​ട​ന്ന യു​വാ​വി​ന് കൊറോണ വൈറസ് സ്ഥി​രീ​ക​രി​ച്ചു. ചീ​ക്കോ​ഡ് കു​നി​ത്ത​ല സ്വ​ദേ​ശി​യാ​യ 23കാ​ര​നാ​ണ് കൊറോണസ്ഥി​രീ​ക​രി​ച്ച​ത്. ഇ​യാ​ള്‍ ജൂ​ണ് 18നാ​ണ് ജ​മ്മു​വി​ല്‍ നിന്ന് നാ​ട്ടി​ലെ​ത്തി​യ​ത്. തുടര്‍ന്ന് ജൂ​ണ്‍ 23ന് ​കൂ​ട്ടു​കാ​ര്‍​ക്കൊ​പ്പം എ​ട​വ​ണ്ണ​പ്പാ​റ ടൗ​ണി​ലെ മൊ​ബൈ​ല്‍ ഫോ​ണ്‍ ക​ട​യി​ല്‍ ക​യ​റു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നു. ജൂ​ലൈ ഒ​ന്നി​ന് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രിച്ച​ത്.

അരീക്കോടുള്ള മറ്റൊരു മൊബൈൽ കടയിലും ഇയാൾ എത്തിയതായി സംശയിക്കുന്നു. ഈ കടകളെല്ലാം അടച്ചിടാൻ നിർദ്ദേശം നല്കിയതോടൊപ്പം തന്നെ ടൗണിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു. യു​വാ​വി​ന് 24 പേ​രു​മാ​യി പ്രാ​ഥ​മി​ക സ​മ്ബ​ര്‍​ക്ക​മു​ണ്ടെ​ന്നാ​ണ്‌അറിയുന്ന വി​വ​രം. യു​വാ​വു​മാ​യി സ​മ്ബ​ര്‍​ക്ക​മു​ണ്ടാ​യ​വ​ര്‍ ആ​രോ​ഗ്യ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് അ​ധി​കൃ​ത​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. ക്വാ​റ​ന്‍റൈ​ന്‍ ലം​ഘി​ച്ചതിനു യു​വാ​വി​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. ​

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img