Monday, February 26, 2024

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ ഉത്സവം ഉപേക്ഷിച്ചു.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ ഉത്സവം ഉപേക്ഷിച്ചു. മിഥുന മാസ പൂജകള്‍ക്കായി നട തുറക്കുമ്ബോള്‍ ഭക്തരെ പ്രവേശിപ്പിക്കേണ്ടെന്ന തന്ത്രിയുടെ നിലപാട് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അംഗീകരിച്ചു.സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചതോടെ ക്ഷേത്രങ്ങള്‍ തുറക്കണമെന്ന് പ്രതിപക്ഷവും, ബിജെപിയും ആവശ്യപ്പെടുകയായിരുന്നുവെന്നും, കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടും ആരാധനാലയങ്ങള്‍ തുറക്കാതിരുന്നെങ്കില്‍ അത് രാഷ്ട്രീയ മുതലെടുപ്പിനായി പലരും ശ്രമിക്കുമായിരുന്നുവെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രതികരിച്ചു. അതേസമയം ദേവസ്വം ബോര്‍ഡുമായും, സര്‍ക്കാരുമായും യാതൊരുവിധ അഭിപ്രായ ഭിന്നതകളും ഇല്ലെന്ന് തന്ത്രി കണ്ഠര് മഹേഷ് മോഹനര് വ്യക്തമാക്കി.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img