Monday, February 26, 2024

കോഴിക്കോട് ഗോൾഡ് ഷോറൂമിൽ വൻ തീപിടുത്തം

കോഴിക്കോട് പൊറ്റമ്മൽ അപ്പോളോ ഗോൾഡ് ഷോറൂമിൽ വൻ തീപിടുത്തം. ആഭരണ നിർമാണവും വിൽപനയും നടക്കുന്ന മൂന്ന് നിലയുള്ള കെട്ടിടത്തിന്റെ ബേസ്‌മെന്റിലാണ് തീ പിടിച്ചത്. ജീവനക്കാർ ഉൾപ്പെടെ 25ഓളം ആളുകൾ സംഭവ സമയത്ത് ഷോറൂമിൽ ഉണ്ടായിരുന്നു. ഷോറൂമിന്റെ പാർക്കിംഗ് സ്ഥലത്ത് നിർത്തിയിട്ടിരുന്ന 22 ബൈക്കും 3 കാറും ഒരു ഓട്ടോറിക്ഷയും പൂർണമായും കത്തി നശിച്ചു. മാലിന്യത്തിന് തീ പിടിച്ചതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. എട്ട് ഫയർ ഫോഴ്‌സ് യൂണിറ്റുകൾ എത്തിയാണ് തീ അണച്ചത്. സംഭവത്തിൽ ജില്ലാ ഭരണകൂടത്തിന്റെയും ഫയർ സേഫ്റ്റി വിഭാഗത്തിന്റെയും അന്വേഷണം ഉണ്ടാകും. ജില്ലാ കളക്ടർ ഉൾപ്പെടെ ഉള്ള ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img