Monday, February 26, 2024

കോളജ് അധികൃതര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് അഞ്ജു ഷാജിയുടെ പിതാവ്

കോപ്പിയടിച്ചുവെന്ന് ആരോപിച്ച്‌ പരീക്ഷാഹാളില്‍ നിന്നിറക്കിവിട്ടതിനെ തുടര്‍ന്ന് ബിരുദ വിദ്യാര്‍ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ കോളജ് അധികൃതര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് പിതാവ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പാലാ ചേര്‍പ്പുങ്കല്‍ ബി.വി.എം ഹോളിക്രോസ് കോളജില്‍ പരീക്ഷയെഴുതാനെത്തിയ കാഞ്ഞിരപ്പള്ളി സെന്റ്. ആന്‍റണീസ് കോളജ് അവസാന വര്‍ഷ ബികോം വിദ്യാര്‍ഥിനി അഞ്ജു പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തിലാണ് ബി.വി.എം കോളജിനെതിരെ വീട്ടുകാരും സംഘടനകളും ആരോപണമുന്നയിച്ചത്. കോപ്പിയെഴുതിയതായി കോളജ് അധികൃതര്‍ കാണിച്ച ഹാള്‍ടിക്കറ്റിലെ കൈയക്ഷരം അഞ്ജുവിന്റേതല്ലെന്ന് പിതാവ് ഷാജി പറഞ്ഞു. കൈയക്ഷരം വിദഗ്ധ പരിശോധനക്ക് വിധേയമാക്കണം. നന്നായി പഠിക്കുന്ന അഞ്ജു കോപ്പിയടിച്ചുവെന്ന് വിശ്വസിക്കാനാവുന്നില്ലെന്ന് അഞ്ജു പഠിച്ചിരുന്ന കോളേജിലെ ടീച്ചേഴ്സ് പറഞ്ഞു.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img