Monday, February 26, 2024

കോട്ടയത്ത് ടോക്കണില്ലാതെ മദ്യം വില്‍ക്കുന്നു.

കോട്ടയം: നഗരത്തിലെ ബാറിലാണ് ടോക്കണില്ലാതെ അനധികൃത മദ്യ വില്‍പ്പന നടക്കുന്നത്. സാമൂഹിക അകലം പോലും പാലിക്കാതെ നിരവധി പേരാണ് ബാറിന് മുന്നില്‍ ക്യൂവില്‍ നില്‍ക്കുന്നത്. ക്യൂവില്‍ നില്‍ക്കുന്നവരോട് ആരെങ്കിലും ചോദിച്ചാല്‍ ടോക്കണുണ്ടെന്ന് പറയണമെന്ന് ബാര്‍ ജീവനക്കാര്‍ നിര്‍ദ്ദേശം നല്‍കി. സംസ്ഥാന സർക്കാർ മദ്യവിൽപനയ്ക്ക് വച്ചിട്ടുള്ള നിർദ്ദേശങ്ങളെല്ലാം കാറ്റിൽ പറത്തിയാണ് ബാറുകാർ അനധികൃതമായി വിൽപന നടത്തുന്നത്. വാർത്തകൾ വന്നതിന്റെ അടിസ്ഥാനത്തിൽ വിൽപന നിർത്തിയ ഉദ്യോഗസ്ഥർ സ്റ്റോക്കുകൾ പരിശോധിക്കുകയാണ്.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img