Monday, February 26, 2024

കോട്ടയത്ത് കോവിഡ് ചികിത്സയിലായിരുന്ന ആൾക്ക് രോഗ മുക്തി. ചികിത്സയില്‍ 115 പേര്‍

കോട്ടയം ജില്ലയില്‍ കോവിഡ് ചികിത്സയിലായിരുന്ന ഒരാള്‍ രോഗമുക്തനായി. കുവൈറ്റില്‍നിന്ന് എത്തി ജൂണ്‍ 16ന് രോഗം സ്ഥിരീകരിച്ച നെടുംകുന്നം സ്വദേശി(36)യെയാണ് കോട്ടയം ജനറല്‍ ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തത്

നിലവില്‍ കോട്ടയം ജില്ലക്കാരായ 115 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 42 പേര്‍ പാലാ ജനറല്‍ ആശുപത്രിയിലും 36 പേര്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും 32 പേര്‍ കോട്ടയം ജനറല്‍ ആശുപത്രിയിലും മൂന്നു പേര്‍ എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും രണ്ടു പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലുമാണ്.

ഇതുവരെ ആകെ 232 പേര്‍ക്ക് രോഗം ബാധിച്ചു. ഇതില്‍ 117 പേര്‍ രോഗമുക്തരായി

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img