Sunday, February 25, 2024

കോട്ടയം നഗരമദ്ധ്യത്തിലെ അഞ്ജലി പാര്‍ക്ക് ഹോട്ടല്‍ എക്‌സൈസ് പൂട്ടിച്ചു.

കോട്ടയം: ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച്‌ ടോക്കണില്ലാതെ മദ്യം വിറ്റ കോട്ടയം നഗരമദ്ധ്യത്തിലെ അഞ്ജലി പാര്‍ക്ക് ഹോട്ടല്‍ എക്‌സൈസ് പൂട്ടിച്ചു. കേസും രജിസ്റ്റര്‍ ചെയ്‌തു.

മദ്യശാലകള്‍ വഴിയുള്ള വില്‍പ്പന സര്‍ക്കാര്‍ ആരംഭിച്ചപ്പോള്‍ മുതല്‍ തന്നെ അ‌ഞ്ജലി പാര്‍ക്ക് ഹോട്ടലിനെതിരെ പരാതി ഉയര്‍ന്നിരുന്നു. ഇന്നലെ ഉച്ചയോടെ പാസില്ലാത്തവര്‍ക്കു മദ്യം വില്‍ക്കുന്നതായി എക്‌സൈസ് സംഘത്തിനു വിവരം ലഭിച്ചിരുന്നു. തുടര്‍ന്നു നടത്തിയ പരിശോധനയില്‍ അതു ബോദ്ധ്യപ്പെട്ടു. അതോടെ ബാര്‍ അടച്ചു പൂട്ടാന്‍ നോട്ടീസ് നല്‍കി.

എക്‌സൈസ് നടത്തിയ പ്രാഥമിക പരിശോധനയില്‍ അഞ്ജലി പാര്‍ക്കിലെ സ്റ്റോക്കില്‍ വലിയ വ്യത്യാസം കണ്ടെത്തി.എക്സൈസ് കമ്മിഷണറുടെ നിര്‍ദേശത്തിന്‍്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ ഉണ്ടാകും.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img