Monday, February 26, 2024

കോട്ടയം ജില്ലാ ആശുപത്രിയിൽ കോവിഡ് നിയത്രണം തെറ്റിച്ചു ഇന്റർവ്യൂ,

കോട്ടയത്ത് ലോക്ക്ഡൌണ്‍ നിര്‍ദേശങ്ങള്‍ കാറ്റില്‍ പറത്തി നഴ്സുമാരുടെ അഭിമുഖം. കോട്ടയം ജില്ലാ ആശുപത്രിയിലാണ് സംഭവം. ആയിരത്തിലധികം നഴ്സുമാരാണ് സാമൂഹിക അകലം പോലും പാലിക്കാതെ എത്തിയത്.

കോട്ടയത്തെ കോവിഡ് സ്പെഷ്യല്‍ ആശുപത്രിയാണ് ജില്ലാ ആശുപത്രി. ആശുപത്രി വികസന സമിതിയാണ് 21 താല്‍ക്കാലിക നഴ്സുമാര്‍ക്കായി അഭിമുഖം നടത്താന്‍ തീരുമാനിച്ചത്. എന്നാല്‍ പ്രതീക്ഷിച്ചതിലും അധികം പേര്‍ എത്തിയതാണ് പ്രശ്നമായതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇന്‍റര്‍വ്യു നിര്‍ത്തിവെക്കാന്‍ കലക്ടര്‍ നിര്‍ദേശം നല്‍കി. ഇതോടെ ഇന്‍റര്‍വ്യു നിര്‍ത്തിവെച്ചതായി ഡിഎംഒ അറിയിച്ചു.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img