Monday, February 26, 2024

കോട്ടയം ജില്ലയില്‍ മൂന്നു പേര്‍ കോവിഡ് മുക്തരായി

കോട്ടയം: ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച മൂന്നു പേര്‍ രോഗമുക്തരായി. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിഞ്ഞിരുന്ന മാങ്ങാനം സ്വദേശിനി(83), മീനടം സ്വദേശിനി(23), കറുകച്ചാല്‍ സ്വദേശി(47) എന്നിവരാണ് രോഗം ഭേദമായതിനെത്തുടര്‍ന്ന് ആശുപത്രി വിട്ടത്.

മെയ് 11ന് ദുബായില്‍നിന്നെത്തിയ മാങ്ങാനം സ്വദേശിനി കോതനല്ലൂരിലെ ക്വാറന്റയിന്‍ കേന്ദ്രത്തില്‍ താമസിക്കുമ്പോഴാണ് രോഗം സ്ഥിരീകരിച്ചത്. മീനടം സ്വദേശിനി ബാംഗ്ലൂരില്‍നിന്നും കറുകച്ചാല്‍ സ്വദേശി അബുദാബിയില്‍നിന്നും മെയ് 18നാണ് നാട്ടിലെത്തിയത്.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img