Monday, February 26, 2024

കോട്ടയം കുറുവിലങ്ങാട് ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികന്‍ മരിച്ചു

കോട്ടയം: എം സി റോഡില്‍ കാളികാവ് പള്ളിക്ക് സമീപം ബൈക്കും കാറും കൂട്ടിയിടിച്ചു ഒരു മരണം, ഒരാള്‍ക്ക് ഗുരുതര പരിക്ക്. ബൈക്ക് യാത്രികനായ മരങ്ങാട്ടുപിള്ളി മണ്ണയ്ക്കനാട് ഈഴക്കുന്നേല്‍ ജോര്‍ജ് ജോസഫ്(34) ആണ് മരിച്ചത്. ഭാര്യ എലിസബത്തിനെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിലേക്ക് മാറ്റി. കോട്ടയം ഭാഗത്ത് നിന്നെത്തിയ ഇന്നോവ കാര്‍ നിയന്ത്രണം വിട്ട് എതിരെ വന്ന ബൈക്കില്‍ ഇടിക്കുകയായിരുന്നു.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img