Sunday, February 25, 2024

കൊച്ചിയില്‍ പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ ക്രോസ് വിസ്താരം ഇന്ന് മുതല്‍ ആരംഭിക്കും.

കൊച്ചിയില്‍ പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ ക്രോസ് വിസ്താരം ഇന്ന് മുതല്‍ ആരംഭിക്കും. കോവിഡ് മൂലം തടസ്സപ്പെട്ട ക്രോസ് വിസ്താരമാണ് ഇന്ന് മുതല്‍ പുനരാരംഭിക്കുന്നത്. മാര്‍ച്ച്‌ 24 മുതലാണ് പ്രതിഭാഗത്തിന്റെ ക്രോസ് വിസ്താരം നടക്കേണ്ടിയിരുന്നത്. മൂന്ന് ദിവസമായി നടിയുടെ ക്രോസ് വിസ്താരം നടക്കും. ശേഷം നടിയുടെ സഹോദരന്‍, നടന്‍ ലാലിന്റെ ഡ്രൈവര്‍ സുജിത്, നടി രമ്യ നമ്ബീശന്‍ തുടങ്ങിയവരുടെ ക്രോസ് വിസ്താരം നടക്കും. നടന്‍ സിദ്ദിഖ്, നടി ഭാമ എന്നിവരുടെ മൊഴിയും രേഖപ്പെടുത്തേണ്ടതുണ്ട്. ഇതിനായി സിദ്ധിഖ് മുന്‍പ് കോടതിയില്‍ ഹാജരായിരുന്നെങ്കിലും, പിന്നീട് തിരക്കുകള്‍ കാരണം വിസ്താരം വൈകുകയായിരുന്നു.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img