Sunday, February 25, 2024

കേരളത്തില്‍ നിന്നുള്ള മെഡിക്കല്‍ സംഘം യുഎഇയില്‍

കേരളത്തില്‍ നിന്നുള്ള 105 പേരടങ്ങിയ മെഡിക്കല്‍ സംഘം യുഎഇയിലെത്തി. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നതിന് വേണ്ടി യുഎഇ ആസ്ഥാനമായ വി.പി.എസ് ഹെല്‍ത്ത് കെയറാണ് ഡോക്ടര്‍മാരും നഴ്സുമാരും പാരാമെഡിക്കല്‍ ജീവനക്കാരുമടങ്ങിയ സംഘത്തെ എത്തിച്ചത്. കഴിഞ്ഞയാഴ്ച 88 പേരടങ്ങിയ മെഡിക്കല്‍ സംഘം ദുബായിലെത്തിയിരുന്നു. ഇത്തിഹാദ് എയര്‍വേയ്സിന്റെ പ്രത്യേക വിമാനത്തില്‍ കൊച്ചിയില്‍ നിന്ന് പുറപ്പെട്ട സംഘം ബുധനാഴ്ച രാവിലെ 6.54നാണ് അബുദാബിയിലെത്തിയത്. പുറപ്പെടുന്നതിന് മുമ്പ് തിങ്കളാഴ്ച എല്ലാവരെയും കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. യുഎഇയിലെ വിവിധ ആശുപത്രികളിലായിരിക്കും ഇവര്‍ സേവനമനുഷ്ഠിക്കുക.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img