Sunday, February 25, 2024

കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രം.

പ്രവാസികൾക്ക് ഏഴ് ദിവസം സർക്കാർ ക്വാറന്റൈനും, ഏഴ് ദിവസം ഹോം ക്വാറന്റെനും എന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം കേന്ദ്രം തള്ളി. 14 ദിവസത്തെ സർക്കാർ ക്വാറന്റൈൻ നിർബന്ധമെന്ന് കേന്ദ്രം ഹൈക്കോടതിയിൽ വ്യക്തമാക്കി. നിലവിൽ രണ്ടര ലക്ഷം മുറികൾ ക്വാറന്റെൻ സംവിധാനമൊരുക്കിയിട്ടുണ്ടെന്നാണ് സർക്കാർ കോടതിയെ അറിയിച്ചത്. ഇപ്പോൾ വളരെ കുറച്ച് പ്രവാസികൾ മാത്രമാണ് സംസ്ഥാനത്ത് മടങ്ങി എത്തിയിട്ടുള്ളത്. കുറച്ചുപേർ മാത്രമാണ് ക്വാറന്റെനിൽ പോയിട്ടുള്ളത്. രാജ്യത്തെ നിലവിലെ സാഹചര്യത്തിൽ കേന്ദ്ര സർക്കാർ എന്ത് തീരുമാനമെടുത്താലും അത് സംസ്ഥാനം നടപ്പിലാക്കാൻ ബാധ്യസ്ഥരാണെന്ന് ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img