Monday, February 26, 2024

കൂളര്‍ കണക്റ്റ് ചെയ്യാന്‍ വീട്ടുകാര്‍ വെന്റിലേറ്റര്‍ ഊരിമാറ്റിയതിനെത്തുടര്‍ന്ന് കോവിഡ് രോഗി മരിച്ചു.

രാജസ്ഥാന്‍: കൂളര്‍ കണക്റ്റ് ചെയ്യാന്‍ വീട്ടുകാര്‍ വെന്റിലേറ്റര്‍ ഊരിമാറ്റിയതിനെത്തുടര്‍ന്ന് കോവിഡ് രോഗി മരിച്ചു. രാജസ്ഥാനിലെ കോട്ട ജില്ലയിലാണ് സംഭവം. മഹാറാവു ഭീംസിങ് ആശുപത്രിയില്‍ ഈ മാസം പതിനഞ്ചിനാണ് നാടിനെ ഞെട്ടി സംഭവമുണ്ടായത്. കോവിഡ് രോഗിയെ കാണാന്‍ എത്തിയ കുടുംബാംഗങ്ങള്‍ കൂളര്‍ കണക്‌ട് ചെയ്യാനായി വെന്റിലേറ്റര്‍ പ്ലഗില്‍ നിന്നു മാറ്റുകയായിരുന്നുവെന്ന് ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തു.

ഡോക്ടര്‍മാര്‍ ഉടന്‍ തന്നെ എത്തിയിരുന്നെങ്കിലും അപ്പോഴേക്കും രോഗി മരിച്ചിരുന്നു. കോവിഡ് രോഗി മരിക്കാനിടയായതിനെക്കുറിച്ച്‌ അന്വേഷിക്കാന്‍ സമിതിയെ നിയോഗിച്ചതായി മെഡിക്കല്‍ സൂപ്രണ്ട് നവീന്‍ സക്‌സേന അറിയിച്ചു. ഡെപ്യൂട്ടി സൂപ്രണ്ട്, നഴ്‌സിങ് സൂപ്രണ്ട്, സിഎംഒ എന്നിവര്‍ അടങ്ങുന്ന സമിതി ഇന്നു റിപ്പോര്‍ട്ട് നല്‍കും.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img