Sunday, February 25, 2024

കുട്ടിപ്പോലീസ് അത്ര നിസ്സാരക്കാരല്ല. സമൂഹത്തിന് മാതൃകയായി കോട്ടയം സി.എം.എസ് സ്കൂൾ എസ് പി സി യൂണിറ്റ് .

കോട്ടയം സിഎംഎസ് കോളേജ് എച്ച്.എസ്.എസ്, എസ് പി സി യൂണിറ്റ് ആരംഭം മുതൽ തന്നെ “We learn to serve”എന്ന ആപ്ത വാക്യത്തിന്റെ അടിസ്ഥാനത്തിൽ വളരെ ക്രിയാത്മകമായ പ്രവർത്തനങ്ങൾ നടത്തിവരുന്നു.
നിർധനരായ കുട്ടികളെ സഹായിക്കുന്നതിനു വേണ്ടി എസ് പി സി, എൻ.സി.സി യൂണിറ്റുകളുടെ നേതൃത്വത്തിൽ ഒരു “ഫുഡ് ഫെസ്റ്റ്” കഴിഞ്ഞ അധ്യയന വർഷത്തിൽ സംഘടിപ്പിച്ചിരുന്നു. പ്രളയകാലത്ത് ദുരിതമനുഭവിച്ചവരെ സഹായിക്കുന്നതിലും എസ് പി സി യൂണിറ്റ് മുൻപന്തിയിലുണ്ടായിരുന്നു. സ്കൂളിലെ കുട്ടികൾക്ക് വേണ്ടി മാത്രമായിരുന്നില്ല എസ് പി സി യുടെ പ്രവർത്തനങ്ങൾ. ക്യാൻസർ രോഗികളുടെ കുടുംബങ്ങളിലേക്ക് സാമ്പത്തിക സഹായം നൽകുകയും, ഒരു നിർധന കുടുംബത്തിന് വീടിൻറെ അറ്റകുറ്റപണികൾ നടത്തുന്നതിനുള്ള തുക നൽകുകയും ചെയ്തു. കൂടാതെ “ഓൾഡ് ഏജ് ഹോം” വിസിറ്റ് ചെയ്ത് അന്തേവാസികൾക്ക് ഒരു നേരത്തെ ഭക്ഷണം നൽകുകയും അവശ്യസാധനങ്ങൾ എത്തിച്ചു കൊടുക്കുകയും ചെയ്തു. ഇങ്ങനെ സാമൂഹിക ഉന്നമനത്തിനായുള്ള പല പ്രവർത്തനങ്ങളും ക്രമീകരിച്ചു പോരുന്നു.
ഈ ലോക്ക്ഡൗൺ കാലഘട്ടത്തിൽ ധാരാളം പ്രവർത്തനങ്ങൾ നടത്താൻ എസ്പിസി യൂണിറ്റിന് സാധിച്ചു. ലോക്ക്ഡൗൺ തുടങ്ങി ഒരാഴ്ചക്കുള്ളിൽ തന്നെ ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികളെ വിളിച്ച് ക്ഷേമാന്വേഷണം നടത്തി. പല കുട്ടികളും ദാരിദ്ര്യത്തിൽ ആണെന്ന് മനസ്സിലാക്കുകയും അപ്പോൾ തന്നെ അദ്ധ്യാപകരിൽ നിന്നും പണം സമാഹരിച്ച് എസ് പി സി യൂണിറ്റിന്റെ നേതൃത്വത്തിൽ കിറ്റ് തയ്യാറാക്കി, സ്കൂളിൽ എസ് പി സി യുടെ ചുമതലയുള്ള അധ്യാപകരുടെയും ഡി ഐ മാരുടെയും നേതൃത്വത്തിൽ ഓരോ വീടുകളിലും എത്തിച്ചു. ആ കുടുംബങ്ങളുടെ സന്തോഷം കൂടുതൽ പ്രവർത്തനങ്ങൾക്ക് കരുത്തേകി. പിന്നീട് എസ്പിസി കേഡറ്റ്സിന്റെ വീടുകളിൽ നിന്ന് ഭക്ഷണപ്പൊതി തയ്യാറാക്കി ജനമൈത്രി പോലീസിന് കൈമാറി. ഇപ്പോഴും ആ പ്രവർത്തനം തുടരുന്നു. സാമ്പത്തികമായി ബുദ്ധിമുട്ടുന്നവർക്കും രോഗികൾക്കും ആരും ആശ്രയം ഇല്ലാത്തവർക്കും അവശ്യസാധനങ്ങൾ വീടുകളിൽ എത്തിച്ചു കൊടുത്തു കൊണ്ടിരിക്കുന്നു.

നർകോട്ടിക് സെൽ ഡി വൈ എസ് പി യും, എസ് പി സിയുടെ ഡിസ്ട്രിക്ട് നോഡൽ ഓഫീസറുമായ ശ്രീ. വിനോദ് പിള്ള, എസ് പി സിയുടെ അസിസ്റ്റൻറ് ഡിസ്ട്രിക്ട് നോഡൽ ഓഫീസർ ശ്രീ. ഉല്ലാസ് പി സ്റ്റീഫൻ എന്നിവരുടെ നേതൃത്വം പ്രവർത്തനങ്ങൾക്ക് കരുത്തുപകരുന്നു. ഹെഡ്മാസ്റ്റർ ശ്രീ.ബിനോയ് പി ഈപ്പൻ സാറിൻറെ പിന്തുണയാണ് ഈ പ്രവർത്തനങ്ങളുടെ സ്രോതസ്സ്. സി പി ഒ മാരായ ശ്രീ. വിപിൻ മാത്യു എബ്രഹാം, ശ്രീമതി. രമ്യ എസ് നായർ, ഡ്രിൽ ഇൻസ്ട്രക്ടർമാരായ കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ശ്രീ. വിഷ്ണു വിജയദാസ്, സീനിയർ സിവിൽ പോലീസ് ഓഫീസർ ശ്രീമതി. ശ്രീകല ടി എസ്, എന്നിവരുടെ അക്ഷീണ പ്രയത്നമാണ് സ്കൂളിലെ എസ് പി സി യൂണിറ്റിനെ ഇത്രത്തോളം ക്രിയാത്മകം ആക്കുന്നത്. കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന എസ് പി സി യൂണിറ്റിന് സ്റ്റേഷൻ ഹൗസ് ഓഫീസർ ശ്രീ.എം.ജെ അരുൺ , എസ് ഐ ശ്രീ. ശ്രീജിത്ത് എന്നിവർ പൂർണ്ണ പിന്തുണ നൽകുന്നു.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img