Monday, February 26, 2024

കുടിയേറ്റ തൊഴിലാളി കുടുംബങ്ങളിലെ 9 പേര്‍ കിണറ്റില്‍ മരിച്ച നിലയില്‍

തെലങ്കാന: രണ്ടു കുടിയേറ്റ തൊഴിലാളി കുടുംബങ്ങളിലെ 9 പേരെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വാറങ്കലിലെ ചണച്ചാക്ക് നിര്‍മ്മാണ കമ്ബനി തെഴിലാളിയായ മുഹമ്മദ് മക്ദ്സൂദ് അലാം , ഭാര്യ നിഷ, മക്കള്‍, മറ്റൊരു തൊഴിലാളിയായ ശ്രീറാം ഇയാളുടെ ഭാര്യ മക്കള്‍ എന്നിവരടക്കം ഒന്‍പത് പേരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.ലോക് ഡൗണിനെത്തുടര്‍ന്ന് കഴിഞ്ഞ രണ്ട് മാസമായി ഇവര്‍ക്ക് തൊഴിലുണ്ടായിരുന്നില്ല. സാമ്ബത്തിക പ്രതിസന്ധി കാരണമാണ് കുടുംബം ആത്മഹത്യ ചെയ്തതെന്ന നിഗമനത്തിലാണ് പൊലീസ്.തൊഴിലാളികളെയും കുടുംബത്തെയും കാണാതായതിനെത്തുടര്‍ന്ന് കമ്ബനിയുടമയടക്കം തിരച്ചില്‍ നടത്തിയിരുന്നു.അതേസമയം ഇവരുടെ കുടുംബത്തില്‍ ഒരാള്‍ക്ക് കൊവിഡുണ്ടായിരുന്നതായും അത് മൂലമുണ്ടായ ഭയമാണ് മരണത്തിന് കാരണമെന്നുമുള്ള അഭ്യൂഹങ്ങളുമുയരുന്നുണ്ട്. ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.സമീപത്തെ കിണറ്റില്‍ നാല് പേരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പിന്നാലെ കിണറ്റില്‍ നടത്തിയ തിരച്ചിലിലാണ് ബാക്കി അഞ്ച് പേരുടേയും മൃതദേഹം കണ്ടെത്തിയത്. ജോലിയില്ലെങ്കിലും ഇവര്‍ക്ക് ഭക്ഷണമടക്കമെത്തിച്ചിരുന്നുവെന്നും താന്‍ നേരിട്ടാണ് ഭക്ഷമെത്തിച്ചതെന്നുമാണ് കമ്ബനിയുടമ നല്‍കുന്ന വിവരം.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img