Sunday, February 25, 2024

കഴിഞ്ഞ 24 മണിക്കൂറിനിടെ 9,304 പേര്‍ക്ക് രോഗ ബാധ

രാജ്യത്ത് രോഗബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 9,304 പേര്‍ക്കാണ് പുതുതായി രോഗ ബാധ സ്ഥിരീകരിച്ചത്. ഒറ്റ ദിവസത്തിനിടെ ആദ്യമായാണ് ഇത്രയധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. 2,16,919 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്.

1,04,107 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. 1,06,737 പേര്‍ വിവിധ ഭാഗങ്ങളിലായി ചികിത്സയില്‍ കഴിയുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 260 പേര്‍ക്ക് വൈറസ് ബാധ മൂലം ജീവന്‍ നഷ്ടപ്പെട്ടു. 6,075 പേരാണ് രാജ്യത്ത് ഇതുവരെ മരിച്ചത്.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img