Monday, February 26, 2024

കണ്ണൂരിൽ മരിച്ച വ്യക്തിയുടെ ഫലം പോസിറ്റീവ്.സംസ്ഥാനത്ത് ആകെ മരണം 19

ഇന്നലെ രാത്രി മരിച്ച കണ്ണൂർ സ്വദേശിയുടെ കൊവിഡ് പരിശോധനാ ഫലം പോസിറ്റീവെന്ന് റിപ്പോർട്ട്. കണ്ണൂർ ഇരിക്കൂർ സ്വദേശി ഉസ്സൻ കുട്ടി(77) യാണ് ഇന്നലെ രാത്രി മരിച്ചത്.  കണ്ണൂരിൽ കൊവിഡ് നിരീക്ഷണത്തിലിരുന്ന ഉസ്സൻകുട്ടി പനിയും, വയറിളക്കവും ബാധിച്ചതിനെ തുടർന്ന് പത്താം തിയതിയാണ് കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഈ മാസം ഒൻപതിനാണ് അദ്ദേഹം മുംബൈയിൽ നിന്ന് നാട്ടിലെത്തിയത്.  ഇതോടെ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 19 ആയി.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img