Sunday, February 25, 2024

ഒരു മാസ്കിന്റെ വില വെറും 2.89 ലക്ഷം രൂപ

എല്ലാവരും മാസ്ക് ധരിക്കുന്നുണ്ട് അതുപോലെ ശങ്കർ ഖുറാടെയും മാസ്ക് ധരിക്കുന്നുണ്ട്. പക്ഷെ വില വെറും 2.89 ലക്ഷം മാത്രം. ഒരു വ്യത്യാസം മാത്രം. പുനെക്കാരന്‍ ശങ്കര്‍ കുറാഡെ ധരിക്കുന്നത് വെറും മാസ്കല്ല, സ്വര്‍ണത്തില്‍ തീര്‍ത്ത മാസ്കാണ്.  മാസ്ക് കനം കുറഞ്ഞതും സുഷിരങ്ങളുള്ളതുമാണ്. അതിനാൽ ശ്വസിക്കാൻ ബുദ്ധിമുട്ടില്ല. എന്നാൽ ഈ മാസ്ക് കോവിഡിനെ പ്രതിരോധിക്കുമോ എന്ന് അറിയില്ലെന്ന് ശങ്കര്‍ തന്നെ പറയുന്നു.

ഒരാള്‍ വെള്ളി കൊണ്ടുള്ള മാസ്ക് ധരിച്ച ചിത്രം സോഷ്യല്‍ മീഡിയയില്‍ കണ്ടപ്പോഴാണ് തനിക്ക് സ്വര്‍ണ മാസ്ക് വേണമെന്ന് തോന്നിയത്. സ്വര്‍ണപണിക്കാരനോട് തന്‍റെ ആവശ്യം പറഞ്ഞു. അദ്ദേഹം മാസ് നിര്‍മിച്ച് നല്‍കി. തനിക്കും തന്റെ കുടുമ്പത്തിനും സ്വർണം ഭയങ്കര ഇഷ്ടമാണ് ശങ്കർ ഖുറാടെ പറഞ്ഞു. എഎന്‍ഐയാണ് സ്വര്‍ണ മാസ്ക് ധരിച്ച ശങ്കറിന്‍റെ ചിത്രങ്ങള്‍ പുറത്തുവിട്ടത്.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img