Sunday, February 25, 2024

ഐശ്വര്യ റായ്ക്കും മകള്‍ ആരാദ്യക്കും കൊവിഡ്

മുംബൈ : അമിതാഭ് ബച്ചനും മകന്‍ അഭിഷേക് ബച്ചനും കൊവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ ഐശ്വര്യ റായ്ക്കും മകള്‍ ആരാദ്യക്കും കൊവിഡ് സ്ഥീരീകരിച്ചു. ഇരുവരുടേയും ആന്റിജന്‍ പരിശോധനയില്‍ ഫലം നെ​ഗറ്റീവായിരുന്നു. എന്നാല്‍, സ്രവ പരിശോധനയിലാണ് കൊവിഡ് സ്ഥീരീകരിച്ചത്‌

ടെലിവിഷന്‍ ചാനലിനായുളള പരസ്യ വീഡിയോകളുടെ ചിത്രീകരണം കഴിഞ്ഞ ദിവസങ്ങളില്‍ നടന്നിരുന്നു. ഇതിനിടെയാകാം അഭിഷേകിന് രോഗം പകര്‍ന്നതെന്നാണ് കരുതുന്നത്. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അമിതാഭ് ബച്ചനും ഇപ്പോള്‍ മുംബൈ നാനാവതി ആശുപത്രിയില്‍ ചികിത്സയിലാണ്.

ഇന്നലെ രാത്രി അമിതാഭ് ബച്ചന് കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ കുടുംബാംഗങ്ങളുടെയും , സ്റ്റാഫുകളുടെയും സ്രവം പരിശോധനയ്ക്കയച്ചിരുന്നു. ഇന്നലെ തന്നെ അഭിഷേക് ബച്ചന് കോവിഡ് സ്ഥിരീകരിച്ചു.

റാപ്പിഡ് ആന്റിജൻ ടെസ്റ്റിലൂടെയാണ് ജയ ബച്ചന്റെ പരിശോധന നടന്നത്. റിസൾട്ട് നെഗറ്റീവ് ആണെങ്കിലും 4 ദിവസത്തേക്ക് നിരീക്ഷണത്തിൽ പോകാൻ നിർദേശം നൽകിയിട്ടുണ്ട്. അമിതാഭ് ബച്ചന്റെ വീടും പരിസരവും കോർപറേഷൻ അണുവിമുക്തമാക്കിയിട്ടുണ്ട്.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img