Monday, February 26, 2024

ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോ൪ട്ട് ചെയ്ത മൂന്നാമത്തെ രാജ്യമായി ഇന്ത്യ, മരണം ഇരുപതിനായിരത്തിലേക്ക്.

രാജ്യത്ത് ആകെ കോവിഡ് രോഗബാധിതരുടെ എണ്ണം ഏഴ് ലക്ഷത്തിലേക്ക്. ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോ൪ട്ട് ചെയ്ത മൂന്നാമത്തെ രാജ്യമായി ഇന്ത്യ മാറി.  മരണം ഇരുപതിനായിരത്തിനടുത്തെത്തി നിൽക്കുന്നു. നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം രണ്ടര ലക്ഷവും കടന്നു.

രാജ്യത്ത് കോവിഡ് ബാധ സങ്കീർണ്ണമായി തുടരുകയാണ്. ആകെ രോഗബാധിതർ 697836 ആയി. മരണസംഖ്യ 19,700. അമേരിക്കയും ബ്രസീലുമാണ് ഇന്ത്യയേക്കാൾ കൂടുതൽ കോവിഡ് കേസുകൾ റിപ്പോ൪ട്ട് ചെയ്ത രാജ്യങ്ങൾ. നിലവിൽ കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 2,53245 ആണ്. 4,24,891 പേർക്കാണ് അസുഖം ഭേദമായത്.

ഇന്ത്യയിലെ കോവിഡ് രോഗികളിൽ 80 ശതമാനവും മഹാരാഷ്ട്ര, ഡൽഹി, ഗുജറാത്ത് ,തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ്. മഹാരാഷ്ട്രയിൽ ആകെ കോവിഡ് കേസുകൾ 2,06619ഉം കെ മരണം 8,822 ഉം ആണ്. ഗുജറാത്തിൽ കോവിഡ് മരണങ്ങൾ രണ്ടായിരത്തോടടുക്കുകയാണ്.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img