Monday, February 26, 2024

ഉത്ര കൊലപാതക കേസ്: പൊട്ടിക്കരഞ്ഞും മൊഴിമാറ്റിയും സൂരജ്

ഉത്ര കൊലപാതക കേസില്‍ മുഖ്യപ്രതി സൂരജിനെ അടൂര്‍ പാറക്കോട്ടെ വീട്ടിലെത്തിച്ച്‌ തെളിവെടുത്തു. 11 മ​ണി​യോ​ടെ​യാ​ണ് പോ​ലീ​സ് അ​ടൂ​ര്‍ പ​റ​ക്കോ​ട്ടെ സൂ​ര​ജി​ന്‍റെ വീ​ട്ടി​ലെ​ത്തി​യ​ത്. പോലീസ് ജീ​പ്പി​ല്‍ നി​ന്നി​റ​ങ്ങി കു​ടും​ബാം​ഗ​ങ്ങ​ളെ​യും ബ​ന്ധു​ക്ക​ളെ​യും ക​ണ്ട​പ്പോ​ള്‍ സൂ​ര​ജ് പൊ​ട്ടി​ക്ക​ര​ഞ്ഞു. പി​ന്നീ​ട് താ​ന്‍ കു​റ്റം ചെ​യ്തി​ട്ടി​ല്ലെ​ന്ന് മാ​ധ്യ​മ​ങ്ങ​ളോ​ടും ബ​ന്ധു​ക്ക​ളോ​ടും ആ​വ​ര്‍​ത്തി​ക്കു​ക​യും ചെ​യ്തു. ഉത്രയെ താന്‍ കൊന്നിട്ടില്ലെന്നും ഉത്രയുടെ വീട്ടില്‍ കുപ്പി കൊണ്ടുവച്ചത് പൊലീസാണെന്നും സൂരജ് മാധ്യമങ്ങളോട് പറഞ്ഞു. പൊലീസ് തന്നെ മര്‍ദ്ദിച്ച്‌ കുറ്റം സമ്മതിപ്പിക്കുകയായിരുന്നുവെന്നും സൂരജ് കൂട്ടിച്ചേര്‍ത്തു.

നാടകീയ രംഗങ്ങളാണ് സൂരജിന്‍റെ വീട്ടിലെ തെളിവെടുപ്പിനിടെ അരങ്ങേറിയത്. പൊലീസ് തന്നെ മര്‍ദ്ദിച്ചുവെന്നും അച്ഛനെയും സഹോദരിയെയും ഭീഷണിപ്പെടുത്തിയെന്നും സൂരജ് മാധ്യമങ്ങളോട് പറഞ്ഞു. സൂ​ര​ജി​ന്‍റെ വീ​ട്ടി​ലെ കി​ട​പ്പു​മു​റി​യി​ലും സ്വീ​ക​ര​ണ​മു​റി​യി​ലും ടെ​റ​സി​ലും പോ​ലീ​സ് പ്ര​തി​യു​മാ​യി തെ​ളി​വെ​ടു​പ്പ് ന​ട​ത്തി.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img