Sunday, February 25, 2024

ഇന്ന് ലോക കുടുംബ ദിനം.

കൂടുമ്പോൾ ഇമ്പമുള്ളതാണ് ‘കുടുംബം’. സ്‌നേഹവും, സാഹോദര്യവും, കരുതലും നിറഞ്ഞൊഴുകുന്ന, നമ്മുടെ സന്തോഷങ്ങളും സങ്കടങ്ങളും പങ്ക് വെക്കുന്ന പ്രിയപ്പെട്ട ഇടം.
കുടുംബബന്ധങ്ങളിലുണ്ടാവുന്ന അപചയങ്ങളും താളപ്പിഴകളും നേരിടുന്നതിന് കുടംബങ്ങളെ സജ്ജമാക്കുക എന്ന ലക്ഷ്യത്തേടെയാണ് 1994 മെയ് 15ന് ഐക്യരാഷ്ട്ര സഭ അന്താരാഷ്ട്ര കുടുംബ ദിനം ആരംഭിക്കുന്നത്. ‘കുടുംബം, വിദ്യാഭ്യാസം, ക്ഷേമം’ എന്നതാണ് ഈ വര്‍ഷത്തെ കുടുംബ ദിനത്തിന്റ മുദ്രാവാക്യം. ഇന്ന് ലോക കുടുംബ ദിനമാഘോഷിക്കുമ്പോൾ, കേവലം ദിനാചരണമെന്നതിനപ്പുറം നമ്മുടെ കുടുംബബന്ധങ്ങളുടെ കെട്ടുറപ്പാണ് സമൂഹത്തിന്റെ ശക്തി എന്ന ബോധ്യത്തോടെ നമ്മുക്ക് കുടുംബത്തോടൊപ്പം സന്തോഷമായിരിക്കാം.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img