Sunday, February 25, 2024

ഇന്ത്യ-ചൈന അതിർത്തിയിൽ സംഘർഷം ,മൂന്ന് സൈനികർ വീരമൃത്യു വരിച്ചു.

ലഡാക്കിലെ ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷം. ചൈനീസ് വെടിവയ്പില്‍ ഒരു കമാന്‍ഡിങ് ഓഫീസര്‍ ഉള്‍പ്പെടെ മൂന്ന് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു. സംഘര്‍ഷത്തില്‍ ചൈനയുടെ ഭാഗത്തും ആള്‍നാശം സംഭവിച്ചിട്ടുണ്ട്. കിഴക്കന്‍ ലഡാക്കിലെ ഗല്‍വാന്‍ വാലിയില്‍ ഇന്നലെ രാത്രിയോടെയാണ് സംഘര്‍ഷം നടന്നത്. ഇരുവിഭാഗവും പരസ്പരം വെടിയുതിര്‍ത്തു. സംഘര്‍ഷം നടന്ന മേഖലയില്‍ രണ്ടു രാജ്യങ്ങളുടെയും മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ എത്തിയിട്ടുണ്ട്.

അതിര്‍ത്തി തര്‍ക്കത്തിന്മേല്‍ സൈനിക തലത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കവെയാണ് ചൈനയുടെ ഭാഗത്ത് നിന്ന് പെട്ടുന്നള്ള പ്രകോപനം സംഭവിച്ചത്.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img