Monday, February 26, 2024

ഇന്ത്യൻ പ്രേക്ഷകരെ വിസ്മയിപ്പിച്ച ബോളിവുഡിലെ പ്രമുഖ നൃത്തസംവിധായിക സരോജ് ഖാൻ അന്തരിച്ചു.

നൃത്തസംവിധാനത്തിലൂടെ നാലു പതിറ്റാണ്ടോളം ഇന്ത്യൻ പ്രേക്ഷകരെ വിസ്മയിപ്പിച്ച ബോളിവുഡിലെ പ്രമുഖ നൃത്തസംവിധായിക സരോജ് ഖാൻ (71) അന്തരിച്ചു. സരോജ് ഖാൻ ഒരുക്കിയ ജനപ്രിയ നൃത്തചുവടുകൾ ഹിന്ദി സിനിമയിൽ ഒട്ടേറെ താരോദയങ്ങൾക്ക് പിൻബലമേകി. രണ്ടായിരത്തിലധികം ഗാനങ്ങൾക്ക് ചുവടുകൾ ഒരുക്കിയ സരോജ് ഖാന് മൂന്നുവട്ടം ദേശീയ പുരസ്കാരം ലഭിച്ചിട്ടുണ്ട്. ‘ദ മദർ ഓഫ് ഡാൻസ്’ എന്നായിരുന്നു സരോജ് ഖാൻ അറിയപ്പെട്ടിരുന്നത്.

സഞ്ജയ് ലീല ഭൻസാലിയുടെ ദേവ്ദാസ് എന്ന ചിത്രത്തിലെ ഡോലാരേ സരോജ് ഖാന്റെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നാണ്. ഐശ്വര്യ റായിയും മാധുരി ദീക്ഷിത്തും മത്സരിച്ചു നൃത്തം വച്ച ഈ ​ഗാനം ഇന്നും ആവേശമാണ്. മണിരത്നം സംവിധാനം ചെയ്ത ​ഗുരു, തമിഴ് ചിത്രം ശൃംഗാരം, ഇംത്യാസ് അലി സംവിധാനം ചെയ്ത ജബ് വി മെറ്റ് എന്നിവയാണ് മറ്റു പ്രധാനചിത്രങ്ങൾ. ജബ് വി മെറ്റ്, ശൃംഗാരം, ദേവദാസ് എന്നീ ചിത്രങ്ങളിലൂടെ മികച്ച നൃത്ത സംവിധായികയ്ക്കുള്ള ദേശീയ പുരസ്കാരം നേടി.

ഗീത മേര നാം (1974) എന്ന ചിത്രത്തിലൂടെ സ്വതന്ത്ര നൃത്ത സംവിധായികയായി. മിസ്റ്റർ ഇന്ത്യയിലെ ഹവ ഹവായ് (1987) എന്ന ഗാനത്തിൽ ശ്രീദേവിക്കായി നൃത്തം ചിട്ടപ്പെടുത്തിക്കൊണ്ടാണ് സരോജ് ശ്രദ്ധിക്കപ്പെട്ടത്. പ്രശസ്ത നൃത്ത സംവിധായകനായ ബി സോഹൻലാലിനെയാണ് സരോജ് ഖാൻ വിവാഹം കഴിച്ചത്.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img