Monday, February 26, 2024

ഇന്ത്യയെ പിടിമുറുക്കി കോവിഡ്, ദിനംപ്രതിയുള്ള രോഗികൾ ഇരുപത്തി അയ്യായിരത്തിനടുത്ത്

രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണത്തില്‍ വലിയ വര്‍ധന തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 24,850 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 613 പേര്‍ മരിക്കുകയും ചെയ്തു. ഇതുവരെയുളള പ്രതിദിന കണക്കുകളില്‍ ഏറ്റവും ഉയര്‍ന്നതാണ് ഇന്നത്തേത്. ഇതോടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം 6.73 ലക്ഷമായി. 19,268 പേരാണ് കൊവിഡിനെ തുടര്‍ന്ന് ഇതുവരെ മരിച്ചത്. 4.09 ലക്ഷം ആളുകള്‍ രോഗമുക്തി നേടിയതായും 2.44 ലക്ഷം പേര്‍ നിലവില്‍ ചികിത്സയിലുളളതായും കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ഇന്നലെ മാത്രം 2.48 ലക്ഷം പരിശോധനകളാണ് നടത്തിയത്. രാജ്യത്ത് ഇതുവരെ 97.89 ലക്ഷം സാംപിളുകള്‍ പരിശോധിച്ചതായും ഐസിഎംആര്‍ അറിയിച്ചു.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img